ഭുവനേശ്വര്‍: യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി കസ്റ്റഡിയില്‍. ഒഡീഷയിലെ ഘട്ടക്കിലാണ് സംഭവം. പ്രണയം നിരസിച്ചതിനെത്തുടര്‍ന്നാണ് യുവതി ആസിഡ് ആക്രമണം നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
ജഗത്ത്പൂര്‍ സ്വദേശിയായ അലേഖ് ബാരിക്ക് എന്ന യുവാവിന്റെ നേര്‍ക്കാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്. യുവാവിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയെ ജഗത്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.