തീവ്രവാദിയായ പ്രജ്ഞാസിങ് തീവ്രവാദിയായ ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിക്കുന്നു-രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: : മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്ന് വിളിച്ച പ്രജ്ഞാ സിങ് ഠാക്കൂറിനെതിരേരൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്‌എസിന്റേയും ബിജെപിയുടേയും മനസ്സാണ് പ്രജ്ഞാ സിങിന്റെ പ്രസ്താനയിലൂടെ പ്രതിഫലിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. അവര്‍ക്കെതിരേനടപടിയെടുക്കണമെന്ന് പറഞ്ഞ് സമയം പാഴാക്കാന്‍ ആഗ്രിഹിക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
തീവ്രവാദിയായ പ്രജ്ഞാ സിങ് തീവ്രവാദിയായ ഗോഡ്‌സയെ രാജ്യ സ്‌നേഹി എന്ന് വിളിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ഒരു ദുഃഖദിനമാണിതെന്നും രാഹുല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.
ആര്‍എസ്‌എസിന്റേയും ബിജെപിയുടേയും ആശയമാണ് അവര്‍ പറയുന്നത്. അത് മറച്ച്‌ വെക്കാന്‍ അവര്‍ക്ക് സാധിക്കില്ല. അത്‌കൊണ്ടുതന്നെ ആ സ്ത്രീക്കെതിരേനടപടി വേണമെന്ന് ആവശ്യപ്പെട്ട് ഞാനെന്റെ സമയം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബുധനാഴ്ച ലോക്‌സഭസയില്‍ എസ്.പി.ജി. ഭേദഗതി ബില്ലിനെക്കുറിച്ചുനടന്ന ചര്‍ച്ചയില്‍ ഡി.എം.കെ. അംഗം എ.രാജ പ്രസംഗിക്കുമ്ബോഴാണ് പ്രജ്ഞഎഴുന്നേറ്റ് നിന്ന്‌ വിവാദപരാമര്‍ശം നടത്തിയത്.
أحدث أقدم
Kasaragod Today
Kasaragod Today