വിദ്യാനഗര്‍: ബില്‍ അടക്കാത്തതിന് ഫ്യൂസ് ഊരി മടങ്ങുന്നതിനിടെ വൈദ്യുതി വകുപ്പ് ജീവനക്കാരെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ യുവാവിനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. കെ.എസ്.ഇ.ബി. ചെര്‍ക്കള സെക്ഷന്‍ മസ്ദൂര്‍ ബേഡഡുക്ക വെള്ളരിക്കയം ഹൗസിലെ കെ. മധുസൂദനന്റെ പരാതിയില്‍ ഖാദര്‍ കരിപ്പൊടിക്കെതിരെയാണ് കേസ്. ഇന്നലെ ഉച്ചയോടെ ഇന്ദിരാ നഗറില്‍വെച്ചാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. ഇന്ദിരാനഗറിലെ ഒരു വീട്ടിലെ വൈദ്യുതി ബില്‍ അടക്കാത്തതിന് ഫ്യൂസ് ഊരിയ ശേഷം ബൈക്കില്‍ പോവുകയായിരുന്ന മധുസൂദനനെയും രതീഷിനെയും കെ.എല്‍.14 പി. 7500 നമ്പര്‍ കാറില്‍ എത്തിയ ഖാദര്‍ തടഞ്ഞു നിര്‍ത്തി ബൈക്കില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. പരിക്കേറ്റ മധുസൂദനനും രതീഷും ചെങ്കള ഇ.കെ. നായനാര്‍ ആസ്പത്രിയില്‍ ചികിത്സ തേടി. പരിക്കേല്‍പ്പിച്ചതിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.