കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ


കുമ്പള: കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കുമ്പളയിലെ ടൈലര്‍ കോയിപാടി കൃഷ്ണ നഗര്‍ ഗിരിജാ നിവാസിലെ ആനന്ദഗട്ടിയുടെ ഭാര്യ സുശീല (50)യുടെ മൃതദേഹമാണ് വെള്ളിയാഴ്ച്ച ഉച്ചക്ക് 2.30 മണിയോടെ വീട്ടുകിണറ്റില്‍ കണ്ടെത്തിയത്. ആനന്ദഗട്ടി വീട്ടിലെത്തിയപ്പോള്‍ സുശീലയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് മൃതദേഹം വീട്ടുകിണറ്റില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുത്തു. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: ചൈത്ര (എഞ്ചിനീയര്‍ ബംഗളൂരു), ഹര്‍ഷരാജ് (വിദ്യാര്‍ത്ഥി സഹ്യാദ്രി കോളേജ് മംഗളൂരു), സഹോദരങ്ങള്‍: വേദാവതി, ചന്ദ്രാവതി, രവീന്ദ്രന്‍, ഹരീഷ്, സുരേഷ്.
أحدث أقدم
Kasaragod Today
Kasaragod Today