ബ്യൂണസ് ഏറീസ്: ഫുട്ബോൾ കളത്തിനകത്തും പുറത്തും പലപ്പോഴും വിവാദങ്ങളുടെ തോഴനായിരുന്നു അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണ.
ഇപ്പോഴിതാ മറഡോണയുടെ വിചിത്ര വെളിപ്പെടുത്തലുകൾ ഫുട്ബോൾ ലോകത്ത് ചർച്ചയാകുകയാണ്. 13-ാം വയസിലായിരുന്നു താൻ ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും തന്നെ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നുമാണ് മാറഡോണ വെളിപ്പെടുത്തിയിരിക്കുന്നത്. അർജന്റീന സ്പോർട്സ് ചാനലായ ടി.വൈ.സി ക്ക് നൽകിയ അഭിമുഖത്തിലാണ് മാറഡോണ ഇക്കാര്യങ്ങൾ പറഞ്ഞത്.
ഒരിക്കൽ നന്നായി മദ്യപിച്ചതിനു പിന്നാലെ തന്നെ വീട്ടിൽ നിന്നും മൂന്നു ദിവസത്തോളം കാണാതായെന്ന് മാറഡോണ പറഞ്ഞു. അന്യഗ്ര ജീവികൾ തട്ടിക്കൊണ്ടു പോയതായിരുന്നു. അത്രയും ദിവസങ്ങളിൽ അവരുടെ പേടകത്തിലായിരുന്നുവെന്നും ഇതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനാകില്ലെന്നും മാറഡോണ കൂട്ടിച്ചേർത്തു.
അതേസമയം തനിക്ക് വിർജിനിറ്റി നഷ്ടപ്പെട്ടത് 13-ാം വയസിലാണെന്നും മാറഡോണ അഭിമുഖത്തിനിടെ പറഞ്ഞു. തന്നേക്കാൾ പ്രായമുള്ള ഒരു സ്ത്രീയുമായിട്ടായിരുന്നു ആദ്യ ലൈംഗിക ബന്ധമെന്നും ആ സമയത്ത് അവർ പത്രം വായിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.