ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭമുണ്ടായ വടക്കുകിഴക്കൻ ഡൽഹിയിൽ നിരോധനാജ്‍ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം കൂടുതൽ രൂക്ഷമാകുന്നതു തടയുന്നതിനാണ് നടപടി. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപുരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് നടപടിയിൽ ന്യായീകരണവുമായി ഡൽഹി പൊലീസ് രംഗത്തെത്തി. കല്ലെറിഞ്ഞ അക്രമകാരികളെ പിടികൂടാനാണ് സർവകലാശാലയിൽ കയറിയത്. വിദ്യാർഥികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് സർവകലാശാലയിൽ കയറിയത്. കുറഞ്ഞ സേനാബലം മാത്രമാണ് ഉപയോഗിച്ചതെന്നും പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു.