സ്വര്‍ണ്ണമാലയും മൊബൈലും തട്ടിപ്പറിച്ചുവെന്ന കേസ്‌: പ്രതിക്ക്‌ 2 വര്‍ഷം തടവ്‌


കാസര്‍കോട്‌: ഭീഷണിപ്പെടുത്തി രണ്ടു വ്യക്തികളില്‍ നിന്നു സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും പണവും തട്ടിപ്പറിച്ചുവെന്ന കേസിലെ പ്രതിയെ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടു കോടതി രണ്ടു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ 3 മാസം കൂടി തടവനുഭവിക്കണം. നായന്മാര്‍മൂല, പടിഞ്ഞാറേമൂലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്‌ദുള്‍ റഹിമാന്റെ മകന്‍ മുഹമ്മദ്‌ അര്‍ഷാദി(29)നെയാണ്‌ കോടതി ശിക്ഷിച്ചത്‌.2018 ജൂലൈ 10ന്‌ കാസര്‍കോട്‌ ദിനേശ്‌ ഭവന്‌ സമീപത്തുള്ള കുറ്റിക്കാട്ടില്‍ വച്ച്‌ മജക്കാറിലെ ദേവദാസി (34)ന്റെ ഒരു പവന്‍ സ്വര്‍ണ്ണമാലയും ദാമോദരന്റെ (32) 2000 രൂപ വില മതിക്കുന്ന മൊബൈല്‍ ഫോണും 2100 രൂപയും തട്ടിപ്പറിച്ചുവെന്നാണ്‌ കാസര്‍കോട്‌ പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌. ആകെ 24800 രൂപയുടെ മുതലാണ്‌ പ്രതി കൈക്കലാക്കിയതെന്ന്‌ പൊലീസ്‌ ആരോപിച്ചിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today