murder adimali ടിവി ചാനൽ മാറ്റുന്നതിൽ തർക്കം; അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റ് ജ്യേഷ്ഠൻ മരിച്ചു


അടിമാലി ∙ ടിവി ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠസഹോദരൻ അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റു മരിച്ചു. ഇളയ സഹോദരൻ കസ്റ്റഡിയിൽ.  കല്ലാർകുട്ടി മുക്കുടം കമ്പിലൈൻ കുഴുപ്പള്ളിൽ വെള്ളാപ്പയിൽ പാസ്റ്റർ ജോസഫിന്റെ മകൻ ജോസഫ് (24) ആണു മരിച്ചത്.  ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.  

സംഘട്ടനത്തിനിടെ വീട്ടിലുണ്ടായിരുന്ന അമ്മിക്കല്ല്  ഉപയോഗിച്ച് ഇളയ സഹോദരൻ ജോഷ്വ, ജോസഫിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

 KNOW MORE
ഈ വിവരം ജോഷ്വ അയൽവീട്ടുകാരെ അറിയിച്ചു. തുടർന്ന് നാട്ടുകാർ എത്തി ജോസഫിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടം ഇന്നു നടക്കും. മാതാവ്: ലുധിയ. മറ്റു സഹോദരങ്ങൾ: സാമുവൽ, പോൾ.
أحدث أقدم
Kasaragod Today
Kasaragod Today