നിരവധി കേസുകളിൽ പ്രതികളായ യുവതി ഉൾപ്പെടെ യുള്ള പിടികിട്ടാപുള്ളികൾ അറസ്റ്റിൽ

കുമ്പള
: മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വിവിധ കേസുകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവതി ഉള്‍പ്പെടെയുള്ള വാറണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടിയിലെ റഷീദ് (32), ബദരിയ നഗറിലെ അഷറഫ് (32), സൂരംബയലിലെ സന്തോഷ് കുമാര്‍ (33), പേരാല്‍ കണ്ണൂരിലെ വിനില്‍ (28), മായിപ്പാടിയിലെ പ്രവീണ്‍ കുമാര്‍ (37), ഉപ്പള ബായിക്കട്ടയിലെ ആയിഷത്ത് താഹിറ (37), ഉപ്പളയിലെ വ്യാപാരി അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി ബായാര്‍പദവിലെ അബൂബക്കര്‍ (34), സൂളപദവിലെ മന്‍സൂര്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എ.എസ്.പി ഡി. ശില്‍പയും വിവിധ സ്റ്റേഷനുകളിലെ സി.ഐമാരും എസ്.ഐമാരും സംയുക്തമായി നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. താഹിറക്കെതിരെ രണ്ട് കോടിയോളം രൂപയുടെ ചെക്ക് കേസുകളടക്കം നാലോളം വാറണ്ടുകളുണ്ട്. ആദൂര്‍ സി.ഐ പ്രേംസദന്‍, കുമ്പള സി.ഐ രാജീവന്‍ വലിയ വളപ്പ് കുമ്പള അഡീ. എസ്.ഐ രത്‌നാകരന്‍ പെരുമ്പള, ബേഡകം എസ്.ഐ സതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today