മഞ്ചേശ്വരം സ്വദേശിയായകബഡി താരത്തിന് വെട്ടേറ്റു


മഞ്ചേശ്വരം: മഞ്ചേശ്വരം സ്വദേശിയായ കബഡി താരത്തിന് തൊക്കോട്ട് ഫ്‌ളാറ്റില്‍ വെച്ച് വെട്ടേറ്റു. കബഡി താരവും കോച്ചുമായ മജീര്‍പള്ളത്തെ ജബ്ബാര്‍ എന്ന കബഡി ജബ്ബാറി(53)നാണ് വെട്ടേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് തൊക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വെട്ടേറ്റത്. കുടുംബ പ്രശ്‌നം പറഞ്ഞുതീര്‍ക്കുന്നതിനിടെ ഒരാള്‍ കഴുത്തിലേക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. അക്രമത്തിനിടെ മാറിയതിനാല്‍ കഴുത്തിന് താഴെയാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു.
أحدث أقدم
Kasaragod Today
Kasaragod Today