അജ്‌മീര്‍ തീര്‍ത്ഥാടനത്തിനുപോയ ഉപ്പള സ്വദേശി മരിച്ചു


ജയ്‌പൂര്‍: അജ്‌മീര്‍ തീര്‍ത്ഥാടനത്തിനു പുറപ്പെട്ട ഉപ്പള മുസോടി സ്വദേശി ട്രയിന്‍ യാത്രക്കിടയിലുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു മരിച്ചു.
മുസോടി സ്‌കൂളിനടുത്തെ എം.കെ.മൂസ (52)യാണ്‌ മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ അജ്‌മീറിനു രണ്ടു കിലോമീറ്റര്‍ ഇപ്പുറത്തെത്തിയപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ട മൂസയെ ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഞായറാഴ്‌ചയാണ്‌ മഗല്‍പാടി-മഞ്ചേശ്വരം സ്വദേശികളായ 40 അംഗ സംഘത്തിനൊപ്പം മൂസ അജ്‌മീര്‍ തീര്‍ത്ഥാടനത്തിനു പുറപ്പെട്ടത്‌.
മംഗല്‍പാടി പഞ്ചായത്ത്‌ മുന്‍ മെമ്പര്‍ ലൈലയാണ്‌ ഭാര്യ,. മക്കള്‍: നിസാമുദ്ദീന്‍, നിസാര്‍, നിജ്‌മിന. സഹോദരങ്ങള്‍: ഇസ്‌മായില്‍, അബൂബക്കര്‍, മുഹമ്മദലി, ബീഫാത്തിമ, സുഹറ, നസീമ, ഖൈറുന്നിസ. പരേതനായ കുഞ്ഞാമദ്‌ ഹാജിയാണ്‌ പിതാവ്‌. മാതാവ്‌ ഖദീജുമ്മ.
أحدث أقدم
Kasaragod Today
Kasaragod Today