പൗരത്വ നിയമം; പ്രതിഷേധവുമായി അമല്‍ നീരദും ഐശ്വര്യ ലക്ഷ്മിയും


എറണാകുളം : പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മലയാള സിനിമ ലോകം.
നടി ഐശ്വര്യ ലക്ഷ്മിയും സംവിധായകന്‍ അമല്‍ നീരദുമാണ് ഇപ്പോള്‍ പൗരത്വ നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയുമര്‍പ്പിച്ചു കൊണ്ടുള്ള അരുന്ധതി റോയിയുടെ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു ഐശ്വര്യ. എന്നാല്‍ ‘നമ്മുടെ ആര്‍ജ്ജവത്തിന് ആരും വിലകല്‍പ്പിച്ചെന്ന് വരില്ല, പക്ഷേ നമുക്ക് ആകെയുള്ള സമ്ബാദ്യവും അതാണ്' എന്നാണ് അമല്‍ നീരദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.



'മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് നമുക്കുമേല്‍ നോട്ട് നിരോധനം അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ അനുസരണയോടെ നമ്മള്‍ ബാങ്കിന്റെ മുന്നില്‍ വരി നിന്നവരാണ്. ഇപ്പോള്‍ എന്‍.ആര്‍.സിയിലൂടെ നമ്മുടെ ഭരണഘടന തകര്‍ത്തുകൊണ്ടിരിക്കുമ്ബോള്‍ ഒരിക്കല്‍ കൂടി അനുസരണയോടെ വരി നില്‍ക്കാന്‍ പോവുകയോണോ? സ്വാതന്ത്ര്യത്തിന് ശേഷമുള്ള ശക്തമായ ഭീഷണിയാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ദയവായി എഴുന്നേറ്റ് നില്‍ക്കൂ' എന്ന് ആഹ്വാനം ചെയ്യുന്ന അരുന്ധതിയുടെ പോസ്റ്റാണ് ഐശ്വര്യ പങ്കുവെച്ചത്.



'നോ എന്‍.ആര്‍.സി' 'നോ സി.എ.എ' എന്ന ഹാഷ് ടാഗോടെ അമല്‍ നീരദും പ്രതിഷേധം രേഖപ്പെടുത്തി. ‘നമ്മുടെ ആര്‍ജ്ജവത്തിന് ആരും വിലകല്‍പ്പിച്ചെന്ന് വരില്ല, പക്ഷേ നമുക്ക് ആകെയുള്ള സമ്ബാദ്യവും അതാണ്. അത് വളരെ ചുരുങ്ങിയ ഒരിടമാണെങ്കിലും അതിനുള്ളില്‍ നാം സ്വതന്ത്രരാണ്’ എന്നാണ് അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഇതിനകം സിനിമാ മേഖലയില്‍ നിന്നും ഒട്ടനവധി താരങ്ങള്‍ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
أحدث أقدم
Kasaragod Today
Kasaragod Today