വിദ്യാർത്ഥി യെ മർദ്ധിച്ച് ബോധം കെടുത്തിയ സംഭവം, ബന്തിയോട് കുക്കാർ സ്കൂളിലെ അധ്യാപകർക്കെതിരെ കേസെടുത്തു


ബന്തിയോട്: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ബോധരഹിതനായി വീണപ്പോള്‍ വീട്ടിലെത്തിച്ച് തടിതപ്പുകയും ചെയ്ത സംഭവത്തില്‍ നാല് അധ്യാപകര്‍ക്കെതിരെ കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മള്ളങ്കൈ കുക്കാര്‍ സ്‌കൂളിലെ അധ്യാപകരായ ഉമേശ്, ഷാജി, ലത, ലജിത എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് സംഭവം. സ്‌കൂളിലെ കസേര തകര്‍ത്തുവെന്നാരോപിച്ചായിരുന്നു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതെന്നാണ് പരാതി. വിദ്യാര്‍ത്ഥി ബോധരഹിതനായി വീണപ്പോള്‍ കാറില്‍ വീട്ടിലെത്തിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്.
أحدث أقدم
Kasaragod Today
Kasaragod Today