പ്രതിഷേധം ശക്തം പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഒവൈസി, ഞാൻ ജീവിച്ചിരിക്കുമ്പോൾ ബംഗാളികളെ തൊടാൻ അനുവദിക്കില്ലെന്ന് മമത

ദില്ലി: പൗരത്വ ബില്‍ ഭേദഗതിയിലുള്ള ചര്‍ച്ചയില്‍ ലോക്‌സഭയില്‍ നാടകീയ സംഭവങ്ങള്‍. മജ്‌ലിസ് പാര്‍ട്ടി നേതാവ് അസാദുദ്ദീന്‍ ഒവൈസി പൗരത്വ ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞു. എല്ലാവരെയും ഞെട്ടിച്ച സംഭവമായിരുന്നു ഇത്. മുസ്ലീങ്ങളെ ഒരിക്കലും ഉള്‍പ്പെടുത്തരുത്. നിങ്ങള്‍ എന്ത് കൊണ്ടാണ് മുസ്ലീങ്ങളെ ഇത്രയധികം വെറുക്കുന്നത്. എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റം. ചൈനയില്‍ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങളെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്താത്തതെന്നും ഒവൈസി ചോദിച്ചു.

ഇത് രണ്ടാം വിഭജനമാണ്. ഹിറ്റ്‌ലറുടെ നിയമത്തേക്കാള്‍ മോശമാണിതെന്നും ഒവൈസി പ റഞ്ഞു. അതേസമയം ഒവൈസി പിന്നാലെ നിരവധി പ്രതിപക്ഷ നേതാക്കളും ഈ ബില്ലിനെ എതിര്‍ത്തിട്ടുണ്ട്. ആഭ്യന്തര മന്ത്രി രാജ്യത്തെ ഒരു ലക്ഷം വരുന്ന ഗൂര്‍ഖക്കളോട് മാപ്പുപറണം. അവരാണ് നമ്മുടെ അതിര്‍ത്തി കാക്കുന്നത്. അവര്‍ എന്‍ആര്‍സിയില്‍ ഇല്ല. ഞങ്ങള്‍ ഈ ബില്ലിനെ എതിര്‍ക്കും. ഞങ്ങള്‍ അടിമകളല്ലെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.
ഞാൻ ജീവിച്ചിരിക്കുമ്പോൾ ബംഗാളികളെ തൊടാൻ അനുവദിക്കില്ലെന്ന് മമത ബാനർജി പറഞ്ഞു

കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും എന്‍സിപി നേതാവ് സുപ്രിയ സുലെയും പൗരത്വ ബില്‍ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പൗരത്വത്തെ തന്റെ പാര്‍ട്ടി എതിര്‍ക്കുന്നില്ല. പക്ഷേ മതത്തിന്റെ പേരിലുള്ള അവഗണയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്ന് അധീര്‍ ചൗധരി പറഞ്ഞു. അതേസമയം കേരള എംപിയും മുസ്ലീം ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് വ്യക്തമാക്കി.

ടിആര്‍എസ്, എന്‍സിപി, ബിഎസ്പി, സമാജ് വാദി പാര്‍ട്ടി എന്നിവരും ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഭരണഘടനാ വിരുദ്ധമെന്നാണ് എസ്പി ബില്ലിനെ വിശേഷിപ്പിച്ചത്. ടിആര്‍എസ് എല്ലാ എംപിമാര്‍ക്കും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ വിപ്പ് നല്‍കിയിരിക്കുകയാണ്. അതേസമയം ബിജു ജനതാദള്‍ ബില്ലിനെ പിന്തുണച്ച്‌ വോട്ട് ചെയ്യും. ജെഡിയുവും ബില്ലിനെ പിന്തുണയ്ക്കും. അതേസമയം ശിവസേന ബില്ലിനെ കുറിച്ച്‌ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്തുകൊണ്ട് ശ്രീലങ്കയില്‍ നി്്ന്നുള്ള തമിഴരെ ബില്ലിന്റെ ഭാഗമാക്കുന്നില്ലെന്ന് ശിവസേന ചോദിച്ചു.

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, അനുകൂലിച്ച്‌ 293 പേര്‍ വോട്ട് ചെയ്തു!!
أحدث أقدم
Kasaragod Today
Kasaragod Today