ചാരുംമൂട്: മെച്ചപ്പെട്ട രീതിയില്‍ പഠിപ്പിക്കാതിരുന്നതിനാല്‍ പട്ടാളക്കാരനാവേണ്ടി വന്നതിന്റെ 'അരിശം' റിട്ട. സുബേദാര്‍ മേജറായ മകന്‍ തീര്‍ത്തത് വൃദ്ധ മാതാപിതാക്കളുടെ ദുര്‍ബല ദേഹത്ത്. 'ഡോക്ടറോ, എന്‍ജിനീയറോ ആകേണ്ടിയിരുന്ന ഞാന്‍ പട്ടാളക്കാരനായതിനു കാരണം നിങ്ങളാണ്' എന്നു ആക്രോശിച്ചു കൊണ്ടാണ് മകന്‍ തല്ലിയതെന്നു ആ അമ്മ പറഞ്ഞപ്പോള്‍ അത് മാതൃഹൃദയത്തിന്റെ നീറ്റലായി.
ചുനക്കര നടുവിലേമുറി ശ്രീനിലയത്തില്‍ രാഘവന്‍പിള്ള (82), ഭവാനിയമ്മ (80) എന്നിവര്‍ക്കാണ് മൂത്ത മകന്‍ ബാലകൃഷ്ണന്‍ നായരില്‍ (63) നിന്ന് കൊടും ക്രൂരത ഏല്‍ക്കെട്ടി വന്നത്.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
രണ്ട് ആണും ഒരു പെണ്ണുമാണ് ദമ്ബതികളുടെ സമ്ബാദ്യം. വളരെ കഷ്ടപ്പെട്ടാണ് മൂവരെയും പഠിപ്പിച്ചത്. മൂത്ത മകനാണ് ബാലകൃഷ്ണന്‍ നായര്‍. ഇയാള്‍ കുടുംബസമേതം കൊല്ലത്താണ് താമസം. മക്കള്‍ തിരിഞ്ഞു നോക്കാത്തതിനാല്‍ ദമ്ബതികള്‍ തനിച്ചാണ് കഴിഞ്ഞിരുന്നത്. ആശാ വര്‍ക്കര്‍മാരായ പുഷ്പവല്ലിയുയും പഞ്ചായത്തംഗം രവിയുമാണ് കഴിഞ്ഞ ആറുമാസമായി ഇവര്‍ക്കാശ്യമായ ഭക്ഷണവും മരുന്നും എത്തിച്ചുകൊണ്ടിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഗോപാലകൃഷ്ണന്‍ അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും ഇവരുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ മക്കളോട് ആവശ്യപ്പെട്ടിട്ടും ഗൗനിച്ചില്ല. ഇതിനിടെയാണ് ബാലകൃഷ്ണന്‍ നായര്‍ വീട്ടിലെത്തി ഇവരെ മര്‍ദ്ദിച്ചിട്ടു കടന്നത്.
ആശാ വര്‍ക്കര്‍മാരോട് ഇന്നലെയാണ് ദമ്ബതികള്‍ വിവരം പറഞ്ഞത്. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ജനമൈത്രി പൊലീസുകാരായ ശരത്, അനീഷ്, രഞ്ജിത്ത് എന്നിവര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. നൂറനാട് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.ബിജുവിന്റെയും എസ്.ഐ ഐ റെജൂബ് ഖാന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഇവരുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തു. അധികം അകലെയല്ലാതെ താമസിക്കുന്ന മകളെ വിളിച്ചു വരുത്തിയ പൊലീസ് മാതാപിതാക്കളുടെ കാര്യങ്ങള്‍ തത്കാലത്തേക്കു ചെയ്തു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാലകൃഷ്ണന്‍ നായരെ ഇന്നു കോടതിയില്‍ ഹാജരാക്കും