ലഖ്നോ: ഒരാഴ്ചയായി അമ്മയെയും അച്ഛനെയും ചോദിച്ച് കരയുകയാണ് കുഞ്ഞു ആര്യ. പൗരത്വ നിയമത്തിനെതിരെ പ്രതിേഷധിച്ചു എന്ന കാരണത്താല്‍ യു.പിയിലെ ജയിലില്‍ അടച്ചിരിക്കുകയാണ് ആര്യയുടെ മാതാപിതാക്കളായ ഏക്തയെയും രവി ശങ്കറിനെയും. ഈ മാസം 19ന് ഇടത് സംഘടനകള്‍ ആഹ്വാനം ചെയ്ത വാരാണസിയിലെ റാലിക്കിടെയാണ് യു.പി പൊലീസ് 60ലേറെ പേരെ അറസ്റ്റ് ചെയ്തത്.ഇതോടെ 14 മാസം മാത്രം പ്രായമുള്ള മകള്‍ ആര്യ ഒറ്റപ്പെട്ടു. മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ ബന്ധുക്കളാണ് കുട്ടിയെ നോക്കുന്നത്.
എെന്റ മകന് ഒരു കുറ്റവും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് അവനെ അറസ്റ്റ് ചെയ്തത്?
സമാധാനപരമായി പ്രതിഷേധിക്കുകയാണ് അവര്‍ ചെയ്തത്. ഒരു കുഞ്ഞ് അമ്മയില്ലാതെ ജീവിക്കുന്നത് നിങ്ങള്‍ക്ക് സങ്കല്പിക്കാനാവുന്നുണ്ടോ? - രവി ശങ്കറിെന്റ മാതാവ് ഷീലാ തിവാരി ചോദിക്കുന്നു. കുഞ്ഞ് ഒന്നും കഴിക്കാന്‍ കൂട്ടാക്കുന്നില്ല. ഏതാനും സ്പൂണ്‍ മാത്രമാണ് ഭക്ഷണം. സദാ മാതാപിതാക്കളെ വിളിച്ചു കരയുകയാണ് കുട്ടി. അവരിപ്പോ വരുമെന്ന് പറയും. എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്കറിയില്ല -നിസ്സഹായയായി അവര്‍ പറഞ്ഞു. ഇരുവരെയും ജാമ്യത്തിലിറക്കുന്നതിനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. കേസ് കോടതിയില്‍ നേരിടുമെന്നും അവര്‍ പറഞ്ഞു.
അന്തരീക്ഷ മലിനീകരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന 'ൈക്ലമറ്റ് അജണ്ട' എന്ന എന്‍.ജി.ഒ നടത്തുന്ന ഏക്തയും രവി ശങ്കറും അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകരാണ്. അനധികൃതമായി കൂട്ടംകൂടി നഗരത്തില്‍ പ്രശ്നമുണ്ടാക്കി എന്നാരോപിച്ചാണ് 60തിലേറെ പേെര അറസ്റ്റ് ചെയ്തത്. എന്നാല്‍, പൊലീസ് ലാത്തിവീശി ആള്‍ക്കൂട്ടത്തെ വിരട്ടിയതിനെ തുടര്‍ന്നാണ് തിക്കിലും തിരക്കിലുംപെട്ട് ഇവിടെ എട്ടു വയസ്സുകാരന് മരിച്ചത്. പ്രതിഷേധത്തിനിടെ യു.പിയില്‍ 21 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ അധികവും വെടിയുണ്ടയേറ്റുള്ള മരണമാണ്.