ഉണക്കാനിട്ട ഉള്ളിക്ക് മേൽ കാര്‍ കയറ്റിയ നഗരസഭാ കൗണ്‍സിലറെ കച്ചവടക്കാർ ചേർന്ന് പഞ്ഞിക്കിട്ടു



ചെമ്മാട്:  ഉണക്കാനിട്ട ഉള്ളികളില്‍ കാര്‍ കയറ്റിയതിന് മര്‍ദ്ദനം. ഓരോ ദിവസവും ഉള്ളി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഈ അക്രമം. ഇന്നലെ രാവിലെ 11-മണിയോടെയായിരുന്നു സംഭവം.തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍ എം.എന്‍. മൊയ്തീനിനാണ് മര്‍ദനമേറ്റത്. ചെമ്മാട് പച്ചക്കറി കടയ്ക്കുമുന്നില്‍ റോഡരികിലായി ഉണക്കാനിട്ടിരുന്ന ഉള്ളികളിലാണ്‌ ഇദ്ദേഹം കാര്‍ കയറ്റിയത്.

ഇത് കണ്ട് രോഷാകുലരായ കച്ചവടക്കാര്‍ കാര്‍ ഓടിച്ചിരുന്ന മൊയ്തീനെ മര്‍ദ്ദിക്കുകയായിരുന്നു. റോഡരികില്‍ ഉള്ളികളുണ്ടായിരുന്നത് കണ്ടില്ലെന്നും നഷ്ടപരിഹാരം നല്‍കാമെന്നും അറിയിച്ചെങ്കിലും കച്ചവടക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് കൗണ്‍സിലര്‍ പറഞ്ഞു. പിന്നീട് പൊലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.
أحدث أقدم
Kasaragod Today
Kasaragod Today