ന്യൂഡല്‍ഹി: സവാള വില വര്‍ധനവിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി. താന്‍ ഇതുവരെ സവാള കഴിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി അശ്വനി ചൗബേ വ്യക്തമാക്കിയത്. സവാള കഴിക്കാത്തതുകൊണ്ട് വില വര്‍ധനവിനെ കുറിച്ച് അറിയില്ലെന്നും പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.
ഉള്ളി വിലവര്‍ധനയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അശ്വനി ചൗബേയുടെ പ്രതികരണമെത്തിയിരിക്കുന്നത്.
ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രതികരണം