പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തം, കോഴിക്കോട് നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ പങ്കെടുത്തത് എഴുപതിനായിരത്തിലധികം ആളുകൾ,കോട്ടയത്ത് നടന്ന സംയുക്ത റാലിയിൽ അമ്പതിനായിരത്തോളം പെങ്കെടുത്തു

പൗരത്വ നിയമഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധമുയരണമെന്ന് മുസ്‍ലിം പേഴ്സണല്‍ ലോബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ മുഹമ്മദ് വലി റഹ്‍മാനിപറഞ്ഞു . പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിനു മുന്‍പ് കോഴിക്കോട് നഗരത്തില്‍ പതിനായിരങ്ങൾ  അണിനിരന്ന റാലിയും നടത്തി.

നീതിക്കായി ശബ്ദമുയര്‍ത്തണമെന്ന ആഹ്വാനവുമായാണ് പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട് ജസ്റ്റിസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.  ദേശീയ പൗരത്വ ഭേദഗതി നിയമം ക്രിമിനല്‍ നിയമമായി മാറുമെന്ന് മുഹമ്മദ് വലി റഹ്‍മാനി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പ് പ്രതിഷേധ സൂചകമായി വേദിയില്‍ കത്തിച്ചു. സമ്മേളനത്തിനോടനുബന്ധിച്ച്‌ നടന്ന റാലിയിൽ എഴുപതിനായിരത്തിലധികം ആളുകൾ സംബന്ധിച്ചിരുന്നു ഗതാഗത സ്തംഭനം ഉണ്ടാകരുത് വേഗത്തിൽ  തീർക്കണം എന്ന നിർദ്ദേശത്തെ തുടർന്ന് ആളുകളെ വരി നിർത്താതെ  കൂട്ടമായാണ് റാലി  സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ചത് എന്നിട്ടും  റാലി സമ്മേളന നഗരിയായ ബീച്ചിലേക്കെത്താന്‍ ജന ബാഹുല്യം കൊണ്ട് മണിക്കൂറുകളെടുക്കേണ്ടി വന്നു

ദേശീയ പൗരത്വ ഭേദഗതി ബില്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ബഹുജനറാലി നടത്തി. നഗരസഭാധ്യക്ഷന്‍ വി.എം.സിറാജ് ഉദ്ഘാടനം ചെയ്തു. വിവിധ മഹല്ല് ഇമാമിങ്ങളും സംഘടനാ നേതാക്കളും നേതൃത്വം നല്‍കിയ റാലിയില്‍ വൻ ജനാവലി പങ്കെടുത്തു. പുത്തന്‍പള്ളി ജങ്ഷനില്‍നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി മഞ്ചാടി തുരുത്തില്‍ സമാപിച്ചു.

പൊതുസമ്മേളനം മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എ.മുഹമ്മദ് നദീര്‍ മൗലവി അധ്യക്ഷത വഹിച്ചു.  പോപ്പുലർ ഫ്രണ്ട്‌ സ്റ്റേറ്റ് കൗൺസിൽ അംഗവും  ജമാഅത്തെ ഇസ്ലാമി അസി. സെക്രട്ടറി സാദിഖ് ഉളിയിലും   മുഖ്യപ്രഭാഷണം നടത്തി.
Previous Post Next Post
Kasaragod Today
Kasaragod Today