ബോർഡർ പോലീസ് സേനാങ്ങങ്ങൾ തമ്മിൽ ഏറ്റുമുട്ടി 6പേർ കൊല്ലപ്പെട്ടു


നാരായണ്‍പുര്‍: ഛത്തീസ്​ഗഢില്‍ ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസിലെ (ഐ.ടി.ബി.പി) 45ാം ബറ്റാലിയന്‍ ക്യാമ്ബില്‍ ജവാ​​െന്‍റ വെടിയേറ്റ്​ അഞ്ചു​ സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.രണ്ട്​ പേര്‍ക്ക്​ പരിക്കേറ്റു. ​വെടിവെപ്പ് നടത്തിയ മസൂദുല്‍ റഹ്​മാന്‍ പിന്നീട്​ സ്വയം വെടിവെച്ച്‌​ മരിച്ചു.

അവധി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന്​ ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക്​ നേരെ വെടിയുതിര്‍ക്കുകയായിരുന്നു.​സര്‍വിസ്​ തോക്ക്​ ഉപയോഗിച്ചാണ്​ വെടിവെച്ചത്​. ഛത്തിസ്​ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലുള്ള കദെനര്‍ ഗ്രാമത്തില്‍​ ബുധനാഴ്​ച രാവിലെ 8.30നാണ്​ സംഭവം. റായ്​പുരില്‍നിന്ന്​ 350 കിലോമീറ്റര്‍ അകലെയാണിത്​. മാവോവാദിവേട്ടക്കായാണ്​ ഐ.ടി.ബി.പി ക്യാമ്ബ്​ ഇവിടെ പ്രവര്‍ത്തിക്കുന്നത്​. സൈനികര്‍ക്കിടയിലെ തര്‍ക്കം എന്താണെന്ന്​ വ്യക്തമല്ലെന്ന്​ ബസ്​തര്‍ മേഖല​ പൊലീസ്​ ഐ.ജി സുന്ദര്‍രാജ്​ പറഞ്ഞു. അക്രമിയെ മറ്റുള്ളവര്‍ ​വെടിവെച്ച്‌​ കൊലപ്പെടുത്തുകയായിരുന്നു എന്നാണ്​ ആദ്യം വന്ന വിവരം. എന്നാല്‍, ഇത്​ ശരിയല്ലെന്ന്​ ഐ.ടി.ബി.പി വക്താവ്​ വിവേക്​ കുമാര്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു. പരിക്കേറ്റവരെ വ്യോമമാര്‍ഗമാണ്​ റായ്​പുരിലെ ആശുപത്രിയിലേക്കു​ മാറ്റിയത്​.
أحدث أقدم
Kasaragod Today
Kasaragod Today