ഖാർത്തൂമിൽ എൽ പിജി ടാങ്കർ പൊട്ടിത്തെറിച്ച് 18ഇന്ത്യ ക്കാർ ഉൾപ്പടെ 23പേർ കൊല്ലപ്പെട്ടു 15പേർക്ക് പരിക്കേറ്റു


ഖാര്‍ത്തൂം: സുഡാനില്‍ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ 23 പേര്‍ മരിച്ചു. മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. 130 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

തലസ്ഥാനമായ ഖാര്‍ത്തൂമിലെ വ്യവസായ മേഖലയിലെ സീല സിറാമിക് ഫാക്ടറിയിലാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

34 ഇന്ത്യക്കാര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.വന്‍ ശബ്ദത്തോടെയായിരുന്നു സ്ഫോടനമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഫാക്ടറി പരിസരത്ത് നിര്‍ത്തിയിട്ട് വാഹനങ്ങളടക്കം കത്തി നശിച്ചു
أحدث أقدم
Kasaragod Today
Kasaragod Today