അസുഖത്തെ തുടര്‍ന്ന് കുട്ടി മരിച്ചു


നെല്ലിക്കുന്ന്: അസുഖത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു. നെല്ലിക്കുന്ന് കെ.എ സാദിഖ് ഗണേശിന്റെയും മറിയംബി അക്കരയുടേയും മകള്‍ എന്‍.എസ് ഖദീജ ഷെഹ്‌സ (എട്ട്)യാണ് മരിച്ചത്. സഹോദരങ്ങള്‍: സൗദത്ത് സുഹൈമ, മുഹമ്മദ്‌സുറൈജ്, ഫാത്തിമ സന. കാസര്‍കോട് മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ ഗണേഷ് അബ്ദുല്ലയുടേയും സൗദാബിയുടേയും പേരമകളാണ്. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Previous Post Next Post
Kasaragod Today
Kasaragod Today