ഭിക്ഷക്കാരിൽ നിന്ന് ലഭിച്ചത് നാല്‌ കൈ കുഞ്ഞുങ്ങൾ ഉൾപ്പടെ പതിനാല് കുട്ടികളെ


മംഗളൂരു:ഉഡുപ്പിയിൽ ഭിക്ഷാടകരായ സ്ത്രീകളിൽനിന്ന് 14 കുട്ടികളെ രക്ഷിച്ച് പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ ബാലസുരക്ഷാവകുപ്പ് ജീവനക്കാരുടെ പരിശോധനയിലാണ് നാടോടി സ്ത്രീകളിൽനിന്ന് അഞ്ച് ആൺകുട്ടികളെയും ഒൻപത് പെൺകുട്ടികളെയും രക്ഷിച്ചത്. ഇതിൽ നാല് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടും.


കഴിഞ്ഞ രണ്ടാഴ്ചയായി ഉഡുപ്പിയിലും മണിപ്പാലിലും യാചകരുടെ എണ്ണം കൂടിവരികയായിരുന്നു. എല്ലാവരുടെയും കൈകളിലോ ഒപ്പമോ കുട്ടികൾ ഉണ്ടായിരുന്നു. ഇത് ശ്രദ്ധിച്ച പ്രദേശവാസികളാണ് ബാലസുരക്ഷാവകുപ്പിൽ പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ നാല് പെൺകുഞ്ഞുങ്ങളെ ബാലമന്ദിരത്തിലേക്ക് മാറ്റി. ബാക്കി ആൺകുട്ടികളെയും പെൺകുട്ടികളെയും ശങ്കരപുരയിലെ പുനരധിവാസകേന്ദ്രമായ സ്പൂർത്തി വിശ്വസദ മനയിൽ പാർപ്പിച്ചു. രാജസ്ഥാൻ, ആന്ധ്രപ്രദേശ്, ഉത്തര കർണാടക എന്നിവിടിങ്ങളിൽ നിന്നാണ് സ്ത്രീകൾ കുട്ടികളുമായി ഭിക്ഷാടനത്തിനെത്തുന്നത്. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ വിവിധ ഭാഗങ്ങളിൽ ഭിക്ഷാടനം നടത്തുന്നതിനാൽ ഇവരെ കണ്ടെത്തുക പ്രയാസമാണെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പറയുന്നു. സ്ത്രീകളെയും കുട്ടികളെയും പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് പ്രവർത്തകർ.
أحدث أقدم
Kasaragod Today
Kasaragod Today