ഡല്‍ഹി കലാപത്തിന് പിന്നില്‍ രാഹുലിന്റെ പ്രസംഗം തര്‍ജ്ജിമ ചെയ്ത സഫ;എംഎല്‍എ


കരുവാരക്കുണ്ട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡൽഹിയിൽ നടക്കുന്ന കലാപത്തിനുപിന്നിൽ സഫ ഫെബിനാണെന്ന് ബി.ജെ.പി. സഖ്യകക്ഷിയായ അകാലിദൾ എം.എൽ.എ. മഞ്ജദ്ര സിങ് സിർസ. ഡിസംബർ അഞ്ചിന് രാഹുൽഗാന്ധിയുടെ പ്രഭാഷണം പരിഭാഷപ്പെടുത്തിയതോടെ ദേശീയശ്രദ്ധ നേടിയ സഫ ഫെബിൻ രാഹുൽഗാന്ധിയുടെ കൂടെ നിൽക്കുന്ന ഫോട്ടോ ഉൾപ്പെടുത്തിയാണ് എം.എൽ.എ. ശനിയാഴ്ച ട്വിറ്ററിൽ ഇട്ടത്.


കരുവാരക്കുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ലാബ് ഉദ്ഘാടനത്തിനെത്തിയ രാഹുൽഗാന്ധിയുടെ പ്രഭാഷണമായിരുന്നു സഫ ഫെബിൻ പരിഭാഷപ്പെടുത്തിയത്. സംഭവത്തിനുശേഷം ഒട്ടനവധി അഭിനന്ദനങ്ങൾ സഫയെ തേടിയെത്തിയിരുന്നു. ഇതിനു പിറകെയാണ് സഫയുടെ ഫോട്ടോ ഉൾപ്പെടുത്തി ഡൽഹിയിൽ നടക്കുന്ന കലാപത്തിനു പിന്നിൽ ഇവരാണെന്നു പറയുന്ന പോസ്റ്റ് ഇട്ടത്.

പ്ലസ് ടു വിദ്യാർഥിനിയായ സഫ ക്രിസ്മസ് അവധി ആയതിനാൽ സഹോദരന്റെ കൂടെ ദുബായിലാണ്. സംഭവത്തിൽ ഡൽഹി എംഎൽഎയായ മഞ്ജദ്ര സിങ് സിർസയ്ക്കെതിരേ സഫ ഫെബിന്റെ പിതാവ് ഒടാല കുഞ്ഞിമുഹമ്മദ് കരുവാരക്കുണ്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോസ്റ്റ് പിന്നീട് ട്വിറ്ററിൽനിന്ന് അപ്രത്യക്ഷമായി.
أحدث أقدم
Kasaragod Today
Kasaragod Today