കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിെന്റ അടിസ്ഥാനത്തില്‍ കേരളത്തിലുള്ള 30 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ ഉടന്‍ പുറത്താക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് വര്‍ഗീയ മുതലെടുപ്പിനാണെന്നും ശശികല വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
നിയമത്തിനെതിരെ വിഷലിപ്തമായ നുണപ്രചാരണം അഴിച്ചുവിട്ട് ചില മതതീവ്രവാദ സംഘടനകള്‍ വര്‍ഗീയ കലാപത്തിനു സാഹചര്യമൊരുക്കുകയാണ്.