മീററ്റ്: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭം വീണ്ടും കനക്കുന്നു. മീററ്റില്‍ പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷന് കത്തിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മീററ്റിലെ ഇസ്ലാമാബാദിലുള്ള പോലീസ് സ്റ്റേഷനാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്.
പോലീസ് സ്റ്റേഷനിലെ ഫര്‍ണിച്ചറുകളും രേഖകളും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല.
റാലി തടയാന്‍ ശ്രമിച്ച ചിലയിടങ്ങളില്‍ പ്രക്ഷോഭകര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. പലയിടത്തും സമരക്കാരെ നേരിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.ഡൽഹിയിൽ മാർച്ചിന് നേരെ പോലീസിന്റെ നരനായാട്ടായിരുന്നു മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ ഗുരുതര പരിക്കുമാമയി ആശുപത്രിയിലാണ്, മുംബൈ യിൽ ലക്ഷങ്ങൾ പങ്കെടുത്ത റാലി പോലീസ് സമാധാനത്തോടെ യാണ് നേരിട്ടത് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല