തളങ്കര ഹൊന്നമൂലയിൽ ലീഗിനെ മലർത്തി യടിച്ച് സ്വതന്ത്രൻ


കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മൂന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ രണ്ടെണ്ണം യു ഡി എഫ് നിലനിര്‍ത്തി.ഒരു വാര്‍ഡ് യു ഡി എഫില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തു.കാസര്‍കോട് നഗരസഭയിലെ ഹൊന്നന്‍മൂല വാര്‍ഡാണ് സ്വതന്ത്രൻ പിടിച്ചെടുത്തത്..മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയെ  141 വോട്ടിന്റ ഭൂരിപക്ഷത്തിനാണ്  പരാജയപ്പെടുത്തിയത്നോ, നൊമിനേഷൻ പിൻവലിക്കേണ്ട അവസാന ദിവസം  ഇടത് മുന്നണി സ്ഥാനാർഥി യെ പിൻവലിച്ച് സ്വതന്ത്രനെ പിന്തുണ ക്കുക യായിരുന്നു,   അത് സ്വാതന്ത്രന് ഗുണമായിട്ടുണ്ടാകാം .അതേ സമയം നഗരസഭയിലെ തന്നെ തെരുവത്ത് വാര്‍ഡ് യു ഡി എഫ് നിലനിര്‍ത്തി.225 വോട്ടിന്റ ഭൂരിപക്ഷത്തിനാണ് മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി ജയിച്ചത്.ബളാല്‍ ഗ്രാമപഞ്ചായത്തിലെ മാലോം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്ഥി നിലനിര്‍ത്തി.598 വോട്ടിന്റ ഭൂരിപക്ഷത്തിനാണ് കേരള കോണ്‍ഗ്രസിലെ ജോയി മൈക്കിള്‍ മോലോത്ത് നിന്നും വിജയിച്ചത്.
Previous Post Next Post
Kasaragod Today
Kasaragod Today