ജനങ്ങള്‍ മരിച്ചു വീഴുന്നു; ഇന്ത്യയെ വിമര്‍ശിച്ച്‌ മലേഷ്യന്‍ പ്രധാനമന്ത്രി


ക്വാലാലംപൂർ: ഇന്ത്യയിൽ പൗരത്വ നിയമ ഭേദഗതി പാസാക്കിയതിനെ വിമർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്. കഴിഞ്ഞ എഴുപത് വർഷത്തോളം ഒരു പ്രശ്നവുമില്ലാതെ സൗഹാർദത്തോടെ ജീവിച്ച ജനതക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മഹാതീർ മുഹമ്മദ് ചോദിച്ചു. നിയമത്തിനെതിരായ പ്രതിഷേധത്തിൽ ജനങ്ങൾ മരിച്ച് വീഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


മലേഷ്യയിൽ നടന്ന 2019 ക്വാലാലംപൂർ ഉച്ചകോടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യക്കെതിരേ ശക്തമായ വിമർശനങ്ങൾ മഹാതിർ ഉന്നയിച്ചത്. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലീംങ്ങളുടെ പൗരത്വത്തിനെതിരേയെടുക്കുന്ന നടപടി ഖേദകരമാണെന്നും മഹാതീർ വ്യക്തമാക്കി.

അതേസമയം മലേഷ്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കുന്നതിൽനിന്ന് മലേഷ്യ വിട്ടുനിൽക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
أحدث أقدم
Kasaragod Today
Kasaragod Today