തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പള്ളി പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്തു വിട്ടു


ബന്തിയോട്: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പള്ളി പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മുട്ടം ജമാഅത്ത് പ്രസിഡണ്ട് ഇസ്മായിലി(63)നെയാണ് കുമ്പള എസ്.ഐ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ നാല് മണിയോടെ മുട്ടം മദ്രസയിലാണ് സംഭവം. മുട്ടം താജ്മഹല്‍ പള്ളിക്ക് സമീപത്തെ ഇസ്മായില്‍, അഷ്‌റഫ് എന്നിവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. പള്ളിയിലെ റാത്തീബ് നേര്‍ച്ചക്ക് വേണ്ടി ചീരണി ഏല്‍പ്പിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് ഭീഷണിയില്‍ കലാശിച്ചത്.
തര്‍ക്കത്തിനിടെ പള്ളി പ്രസിഡണ്ട് തന്റെ അരയില്‍ ഉണ്ടായിരുന്ന തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വിവരമറിഞ്ഞെത്തിയ പൊലീസ് സംഭവസ്ഥലത്ത് നിന്ന് പള്ളി പ്രസിഡണ്ടിനെ കസ്റ്റഡിയിലെടുക്കുകയും തോക്കിന് ലൈസന്‍സുള്ളതിനാല്‍ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today