തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങുന്നത് നിരസിച്ച് മലയാളി വിദ്യാര്‍ഥിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ തിങ്കളാഴ്ച നടക്കുന്ന ബിരുദദാന ചടങ്ങാണ് എം.എസ്സി ഇലക്ട്രോണിക് മീഡിയ കോഴ്സിലെ ഒന്നാം റാങ്കുകാരി കോട്ടയം കറുകച്ചാല്‍ സ്വദേശിനി കാര്‍ത്തിക ബി. കുറുപ്പാണ് ചടങ്ങ് ബഹിഷ്കരിക്കുന്നത്.
ദേശീയ പൗരത്വഭേദഗതി നിയമയും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സ്വര്‍ണമെഡല്‍ നിരസിക്കുന്നതും ചടങ്ങ് ബഹിഷ്കരിക്കുന്നതുമെന്ന് കാര്‍ത്തിക 'മാധ്യമ'ത്തോട് പറഞ്ഞു.
2018ലാണ് കാര്‍ത്തിക ഒന്നാം റാേങ്കാടെ കോഴ്സ് പൂര്‍ത്തിയാക്കിയത്. എറണാകുളത്ത് 24 ന്യൂസ് ചാനലില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്യുന്ന കാര്‍ത്തിക കറുകച്ചാല്‍ സ്വദേശി ബാലകൃഷ്ണക്കുറുപ്പിെന്റയും ശോഭ കുറുപ്പിെന്റയും മകളാണ്.