കേരളത്തിലെ നഗരങ്ങളില്‍ വില്‍ക്കുന്നത് ഷാംപൂ കലര്‍ന്ന പാല്‍. മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നടനും, തിരക്കഥാകൃത്തും, സംവിധായകനും, നിര്‍മ്മാതാവുമായ ശ്രീനിവാസനാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. കൊച്ചി നഗരത്തില്‍ പ്രതിദിനം ആറു കണ്ടയ്നര്‍ കൃത്രിമ പാല്‍ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് താരം ആരോപിക്കുന്നത്. ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും നടന്‍ വിമര്‍ശിച്ചു. വടക്കന്‍പറവൂര്‍ ഏഴിക്കരയില്‍ മല്‍സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീനിവാസന്‍.
ആരോഗ്യത്തിന് വളരെ ഗുണകരമാണ് പാലും പാലുത്പ്പന്നങ്ങളും. പാല്‍ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ആരോഗ്യം വര്‍ധിപ്പിക്കുന്ന നിരവധി പോഷ കങ്ങള്‍ പാലില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പാല്‍ എല്ലുകള്‍ക്ക് വളരെ നല്ലതാണ്, കാരണം ഇത് ആരോഗ്യകരമായ അസ്ഥികള്‍ക്കും പല്ലുകള്‍ക്കും ആവശ്യമായ ധാതുക്കളായ കാല്‍സ്യം പ്രദാനം ചെയുന്നു. പശുവിന്‍ പാലില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ ഓസ്റ്റിയോപൊറോസിസ് തടയാന്‍ സഹായിക്കുന്നു.പശുവിന്‍ പാല്‍ പൊട്ടാസ്യത്തിന്റെ ഉറവിടമാണ്, ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. കോശങ്ങളുടെ വളര്‍ച്ച നിയന്ത്രണത്തിലും കാന്‍സര്‍ സംരക്ഷണത്തിലും സഹായിക്കുന്ന വിറ്റാമിന്‍ ഡിയും പാലില്‍ അടങ്ങിയിട്ടുണ്ട്.
എന്നാല്‍ കേരളത്തില്‍ ഇന്ന് ഇറക്കുമതി ചെയുന്ന പാലില്‍ ഗുണങ്ങളെക്കാളേറെ ദോഷങ്ങളാണുള്ളത്. നഗരങ്ങളില്‍ ലഭ്യമാകുന്ന പാലില്‍ ആണ് കൂടുതലായും മായം കലരാറുള്ളത് . നിറത്തിനും കൊഴുപ്പിനുംവേണ്ടി പാലില്‍ ചേര്‍ക്കുന്ന രാസ വസ്തുക്കള്‍ അമ്ബരപ്പിക്കുന്നവയാണ്. സോപ്പ്, ആസിഡ്, പഞ്ചസാര, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുക്കളാണ് ഇതില്‍ ചേര്‍ക്കുന്നത്. ഇവയില്‍ പലതും വളരെ ദൂഷ്യഫലങ്ങളുള്ളതും ജീവഹാനിക്കുവരെ കാരണമാകുന്നവയുമാണ്. പാലിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനാണ് കൂടുതലായും മായം ചേര്‍ക്കുന്നത്. ഇന്ന് കടകളില്‍ പലപേരുകളില്‍ പാല്‍ ലഭ്യമാണ്. കൊഴുപ്പു കൂടിയതും കുറഞ്ഞതുമായ പാല്‍ ലഭ്യമാണ്. എന്നാല്‍ ഏതു തരത്തിലുള്ള പാലിലായാലും വെള്ളം ചേര്‍ക്കുന്നത് നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും പതിവ് കാഴ്ചതന്നെയാണ്. നാടന്‍ പാലായാലും വരത്തന്‍ പാലായാലും മായം ഉറപ്പാണ്.
പാലില്‍ മയമുണ്ടോയെന്നു വീട്ടില്‍ തന്നെ എളുപ്പത്തില്‍ കണ്ടുപിടിക്കാം. മിനുക്കിയ ചരിഞ്ഞ പ്രതലത്തില്‍ ഒരു തുള്ളി പാല്‍ ഇടുന്നതിലൂടെ ജലത്തിന്റെ സാന്നിധ്യം കണ്ടെത്താനാകും. ശുദ്ധമായ പാലിന്റെ തുള്ളി പതുക്കെ ഒരു വെളുത്ത നടപ്പാത ഉപേക്ഷിച്ച് ഒഴുകുന്നു, അതേസമയം വെള്ളത്തില്‍ മായം ചേര്‍ക്കുന്ന പാല്‍ ഒരു അടയാളം പോലും കൂടാതെ ഉടനടി ഒഴുകും. പാലിന് സ്വാഭാവിക വെളുത്ത നിറം ലഭിക്കാന്‍ പാലില്‍ ഡിറ്റര്‍ജെന്റുകളും ചേര്‍ക്കാറുണ്ട്. ചെറുചൂടില്‍ പാല്‍ കട്ടിയാകുന്നതുവരെ തിളപ്പിക്കുക. ഇത് കുറുകിവരുമ്ബോള്‍ എണ്ണമയം ഉണ്ടെങ്കില്‍ പാല്‍ ശുദ്ധമാണ്. ഇല്ലെങ്കില്‍ മായം കലര്‍ന്നതും. പാലും പാലുത്പന്നങ്ങളും വാങ്ങുമ്ബോള്‍ വീട്ടില്‍ ഇത്തരം ലളിതമായ പരിശോധനകള്‍ ചെയ്യാന്‍ ശ്രമിക്കുക.