ലക്നൗ ∙ പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടി വീണ കാൺപുരിലെ അടൽ ഘട്ടിന്റെ പടി പൊളിച്ചുപണിയാൻ ഉത്തർപ്രദേശ് സർക്കാർ.
കഴിഞ്ഞ ആഴ്ചയിലാണ് ഗംഗാനദിയിലെ ജലത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിനായുള്ള ജലയാത്രയ്ക്കു ശേഷം മടങ്ങുന്നതിനിടെ മോദി പടിക്കെട്ടിൽ തട്ടിവീണത്.
പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ഗംഗാ സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹം.
അടൽ ഘട്ടിലെ പടികളിലൊന്നിന്റെ ഉയരം ക്രമം വിട്ടാണെന്നും കടവിൽ പൂജ ചെയ്യാനെത്തുന്നവർക്ക് ഇരിക്കുന്നതിനായാണ് അങ്ങനെ നിർമിച്ചതെന്നും അധികൃതർ പറയുന്നു. മുൻപും പല സന്ദർശകരും വീണിട്ടുള്ള ഈ പടി പൊളിച്ചുപണിയാനാണ് തീരുമാനം.