കുമ്പള:മുസ്‌ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുസ്തഫയെ കാറിലെത്തിയ സംഘം വെട്ടി പരിക്കേൽപ്പിച്ചസംഭവത്തിൽ പോലീസ് അലംഭാവം കാട്ടുന്നതായി ബന്ധുക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. സംഭവം നടന്ന് 12 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ മുസ്തഫ മംഗളുരുവിലെ ആസ്പത്രിയിൽ ചികിത്സയിലാണ്.
സംഭവസ്ഥലത്ത എസ്.ഐ. ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥർ വന്നുപോയതല്ലാതെ വേണ്ട രീതിയിൽ അന്വേഷണം നടത്തിയില്ല. പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള സമരപരിപ്പാടികൾക്ക രൂപംനൽകിവരികയാണെന്നും അവർകൂട്ടി ച്ചേർത്തു. മുസ്തഫയുടെ സഹോദരങ്ങളായ അബ്ദുൾ ആരിഫ്, അ്ബ്ദുസമദ്, അഷ്‌റഫ്, മുഹമ്മദ് സൽമാൻ, അംസുമേനത്ത എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.