ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം; പൊലീസ് സ്റ്റേഷനു തീയിട്ടു, വാഹനങ്ങൾ തകർത്തു


ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യതലസ്ഥാനത്തെ സീലാംപൂരിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. സമരക്കാർ പൊലീസ് സ്റ്റേഷനു തീയിട്ടതായും ബസുകൾക്കും വാഹനങ്ങളും കല്ലെറിഞ്ഞു നശിപ്പിച്ചതായും സൂചനയുണ്ട്. പ്രതിഷേധക്കാർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നിരവധി പേർക്കു പരുക്കേറ്റെന്നാണു വിവരം. പൊലീസുകാരെ സമരക്കാർ കല്ലെറിഞ്ഞു. ജാമിയ മില്ലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണു ജനം സംഘടിച്ചത്.


ഡൽഹിയിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയപ്പോൾ. ചിത്രം: എഎൻഐ
രണ്ടു പൊലീസുകാർക്കു പരുക്കേറ്റെന്നാണു റിപ്പോർട്ട്. സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന ജനത്തിനു നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് സമരക്കാരിലൊരാൾ വാർത്താ ഏജൻസിയോടു പറഞ്ഞു. സമീപത്തുണ്ടായിരുന്ന കാറുകൾ തകർക്കപ്പെട്ടു. ഡൽഹി മെട്രോയുടെ മൂന്നു സ്റ്റേഷനുകൾ അടച്ചിട്ടതായി ഡിഎംആർസി അറിയിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today