കല്ലട്ക്കയിലെ ആർ എസ്‌ എസ്‌ നേതാവിന്റെ സ്കൂളിൽ ബാബരി മസ്ജിദ് തകർക്കുന്നത് വിദ്യാർത്ഥി കളെ കൊണ്ട് പുനരാവിഷ്കരിച്ചു


മംഗളൂരു> ആര്‍എസ്‌എസ്‌ നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ വാര്‍ഷികത്തോടനുബന്ധിച്ച്‌ ബാബറി മസ്ജിദ് തകര്‍ത്ത സംഭവം പുനരാവിഷ്‌കരിച്ചു. ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. കര്‍ണാടകത്തിലെ ആര്‍എസ്‌എസ് നേതാവ് കല്ലടക്ക പ്രഭാകര്‍ ഭട്ടിന്റെ ദക്ഷിണ കന്നഡ കല്ലടക്കയിലെ ശ്രീരാമ വിദ്യാകേന്ദ്ര സ്‌കൂളിലാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവം വിദ്യാര്‍ഥികളെകൊണ്ട്‌ അവതരിപ്പിച്ചത്. അതിഥികളായ കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗഡ, പുതുച്ചേരി ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ കിരണ്‍ ബേദി, കര്‍ണാടക മന്ത്രിമാരായ എച്ച്‌ നാഗേഷ്, ശശികലെ ജോലെ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ്‌ ഈ നിയമവിരുദ്ധ നടപടി.

സ്‌കൂള്‍ ഗ്രൗണ്ടില്‍ ബാബറി മസ്‌ജിദിന്റെ കൂറ്റന്‍ ബാനര്‍ നിര്‍മിച്ച്‌ വെള്ള ഷര്‍ട്ടും കാവിമുണ്ടും ധരിച്ച കുട്ടികള്‍ ബാനര്‍ കുത്തിക്കീറീ.

ബാനര്‍ തകര്‍ത്ത് താഴെയിട്ടതോടെ സ്‌കൂളിലെ ലൗഡ്‌സ്പീക്കറില്‍ ജയ്‌ശ്രീരാം വിളി മുഴങ്ങി. വിദ്യാര്‍ഥികള്‍ അത് ഏറ്റുവിളിച്ചു. ഈ സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിച്ചു. സംഭവം പുതുച്ചേരി ലെഫ്‌റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും ട്വീറ്ററില്‍ പങ്കുവച്ചു.

ബാബറി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി നിരിക്ഷണത്തോട്‌ യോജിക്കുന്നില്ലെന്നും സംഭവം പുനരാവിഷ്‌കരിച്ചതില്‍ തെറ്റില്ലെന്നും കല്ലടക്ക പ്രഭാകര്‍ ഭട്ട് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഡെപ്യൂട്ടി കമീഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.

നീതിന്യായവ്യവസ്ഥക്കെതിരെയുള്ള വെല്ലുവിളിയാണിതെന്ന്‌ ഡിവൈഎഫ്‌ഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ള പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today