തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരായ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ബിജെപി ഗവണ്മെന്റുകള് സ്വീകരിക്കുന്ന അതേ സമീപനം തന്നെ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും സ്വീകരിച്ചു കാണുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഉമ്മന്‍ ചാണ്ടി.
കോഴിക്കോട്ട് പ്രതിഷേധസമരത്തില്‍ പങ്കെടുത്ത ഡിസിസി പ്രസിഡന്റ് സിദ്ദിഖ് അടക്കം 58 പേരെ കള്ളക്കേസില്‍ കുടുക്കി ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് ജനകീയ സമരങ്ങളെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ സഹായിക്കൂ.
ഒരുഭാഗത്ത് സമരത്തിന് ആഹ്വാനം ചെയ്യുകയും അതേ അവസരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ സമീപനം അവരുടെ ആത്മാര്‍ഥതയില്ലായ്മയാണ് തെളിയിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.