തിരുവനന്തപുരം: ലൈംഗിക പീഡനത്തിനിരയായ പത്തു വയസുകാരി ക്ലാസ് മുറിയില്‍ പൊട്ടിക്കരഞ്ഞു അധ്യാപകര്‍ കാര്യമന്വേഷിച്ചപ്പോള്‍ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരം. ഡെപ്യൂട്ടി തഹസില്‍ദാരനായ അച്ഛനില്‍ നിന്ന് ലൈംഗിക പീഡനമേല്‍ക്കേണ്ടി വന്ന ദുരനുഭവമാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ പെണ്‍കുട്ടിയുടെ പരാതിയില്‍ ഡെപ്യുട്ടി തഹസില്‍ദാരായ അച്ഛനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. കുറച്ചുദിവസം മുമ്പ് ക്ലാസില്‍ ഇരുന്ന് പൊട്ടിക്കരയുകയായിരുന്ന വിദ്യാര്‍ഥിനിയോട് അധ്യാപകര്‍ ചോദിച്ചപ്പോഴാണ് അച്ഛനില്‍നിന്ന് മോശം അനുഭവമുണ്ടായ കാര്യം വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് കൗണ്‍സിലറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമെത്തി കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കുറേ നാളുകളായി അച്ഛനില്‍നിന്ന് മോശം അനുഭവമുണ്ടായതായി കുട്ടി വെളിപ്പെടുത്തി. ഇതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ ശിശുസംരക്ഷണസമിതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.