പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന എസ്.ഐ കീഴടങ്ങി


തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന എസ്.ഐ കീഴടങ്ങി. തിരുവനന്തപുരം ബോംബ് സ്ക്വാഡ് എസ്.ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോക്സോ കോടതിയിൽ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് സജീവ് കുമാറിനെതിരെ കേസെടുത്തത്. തുടർന്ന് ഒളിവിലായ സജീവ് കുമാറിനെ ഇന്റലിജൻസ് മേധാവി സസ്പെൻഡ് ചെയ്തു. ഇതിനു പിന്നാലെയാണ് ഇയാൾ കോടതിയിൽ ഹാജരായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈകുന്നേരം സജീവ് കുമാറിന്റെ ക്വാർട്ടേഴ്സിലെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ ശക്തമായി ഇടപെട്ടതോടെയാണ് സംഭവം നടന്ന് മൂന്നാംദിവസം എസ്.ഐ.ക്കെതിരേ പോക്സോ വകുപ്പ് ചുമത്തി പേരൂർക്കട പോലീസ് കേസെടുത്തത്.
Previous Post Next Post
Kasaragod Today
Kasaragod Today