മോഡി ഭരണ ത്തിൽ ആറുതിയില്ലാത്ത ബലാത്സംഗ കൊലകൾ ലോകത്തിന് മുന്നിൽ തല കുനിച്ച് ഇന്ത്യ



അമരാവതി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെ ഉത്തരേന്ത്യയില്‍നിന്ന് വീണ്ടുംനടുക്കുന്ന വാര്‍ത്തകള്‍. ആന്ധ്രാപ്രദേശിലും ഉത്തര്‍പ്രദേശിലും സ്ത്രീകളെ ബലാത്സംഗം ചെയ്തു. ബിഹാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബലാത്സംഗം ചെയ്തശേഷം വെടിവച്ചുകൊല്ലുകയും മൃതദേഹം കത്തിക്കുകയും ചെയ്തുവെന്നാണ് പോലീസ് സംശയിക്കുന്നത്.

ആന്ധ്രാപ്രദേശില്‍ 50 വയസുള്ള വീട്ടമ്മയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് അക്രമികള്‍ എത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും 24 മണിക്കൂറിനകം അവരെ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു. വീട്ടമ്മയുടെ ഭര്‍ത്താവും മകനും നേരത്തെ മരിച്ചിരുന്നു. മകള്‍ ഹൈദരാബാദിലാണ് ഉള്ളത്.

ഉത്തര്‍പ്രദേശിലെ സോനഭദ്ര ജില്ലയിലാണ് 70കാരിയെ മദ്യപിച്ചെത്തിയ അയല്‍ക്കാരന്‍ ബലാത്സംഗം ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. രോഗബാധിത ആയിരുന്ന 70കാരിയെ ആശുപത്രിയില്‍ പ്രദേശിപ്പിച്ചുവെന്നും അവരുടെ നില ഗുരുതരമാണെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തില്‍ രാം കിഷന്‍ (27) എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ് പെയിന്റിങ് തൊഴിലാളിയായ ഇയാള്‍. 70കാരി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് അയല്‍വാസി മദ്യപിച്ചെത്തി ആക്രമിച്ചത്. കുടുംബാംഗങ്ങള്‍ ഈ സമയം പുറത്ത് പോയിരിക്കുകയായിരുന്നു.

അതിനിടെ, ബിഹാറില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. യുവതിയെ ബലാത്സംഗം ചെയ്തശേഷം വെടിവച്ച്‌ കൊല്ലുകയും മൃതദേഹം കത്തിക്കുകയും ചെയ്തുവെന്നാണ് കരുതുന്നത്. ബക്‌സര്‍ ജില്ലയിലെ കക്കുഡ ഗ്രാമത്തിലാണ് സംഭവം. കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതോടെ പ്രദേശത്തെ ജനങ്ങള്‍ നടുങ്ങിയിരിക്കുകയാണ്. സംഭവ സ്ഥലത്തുനിന്ന് വെടിയുണ്ട പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ യുവതിയുടെ പ്രായവും ബലാത്സംഗത്തിന് ഇരയായോ എന്നകാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ബക്‌സര്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്.
أحدث أقدم
Kasaragod Today
Kasaragod Today