നാലര വയസുകാരിയെ പീഡിപ്പിച്ചയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തി. ശങ്കരപാടി നെച്ചിപ്പടുപ്പിലെ ബി എസ് രവീന്ദ്രനെ (46)യാണ് കാസർകോട് അഡീഷണൽ സെഷൻസ് ജഡ്‌ജ് (ഒന്ന്) പി എസ് ശശികുമാർ കുറ്റക്കാരനാണെന്ന് കണ്ടത്തിയത്. ശിക്ഷ ചൊവ്വാഴ്‌ച വിധിക്കും. 2018 സെപ്‌തംബർ പത്തിനാണ് പെൺകുട്ടിയെ വീട്ടിൽ വെച്ച് രവീന്ദ്രൻ പീഡിപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.