ശബരിമല പൂജാരിയുടെ സ്മാര്‍ട്ട് ഫോണ്‍ മോഷ്ടിച്ചു, യുവാവ് പിടിയിൽ


ശബരിമല : പതിനെട്ടാം പടിക്ക് താഴെ വലിയ കടുത്ത നടയിലെ ശാന്തിക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ദേവസ്വം താത്കാലിക ജീവനക്കാരന്‍ പിടിയില്‍. തിരുവനന്തപുരം വട്ടപ്പാറ കഷ്ണഭവന്‍ ചിറ്റാഴി വീട്ടില്‍ പ്രവീണ്‍ ( 37 ) ആണ് സന്നിധാനം പൊലീസ് എസ് ഐ ലിബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. കണിച്ചുകുളങ്ങ സ്വദേശി സനിലിന്റെ 20000 രൂപ വിലമതിക്കുന്ന ഫോണാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ മോഷണം പോയത്. . ശ്രീകോവിലിനുള്ളിലേക്ക് കയറുന്നതിന് മുമ്ബായി ഫോണ്‍ നടയോട് ചേര്‍ന്നുള്ള പടിക്കെട്ടില്‍ വയ്ക്കുകയാണ് പതിവ്. ഈ തക്കം നോക്കി മുഖം പാതി മറയ്ക്കുന്ന തരത്തിലുള്ള തൊപ്പി ധരിച്ചെത്തിയ പ്രവീണ്‍ ഫോണ്‍ കൈക്കലാക്കി കടക്കുകയായിരുന്നു.

ഫോണ്‍ നഷ്ടപ്പെട്ടതായി കാട്ടി സനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പതിനെട്ടാം പടിക്ക് സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. പ്രവീണ്‍ താമസിക്കുന്ന മുറിയില്‍ ബാഗില്‍ ഒളിപ്പിച്ചിരുന്ന ഫോണ്‍ കണ്ടെടുത്തു.
أحدث أقدم
Kasaragod Today
Kasaragod Today