ഭക്ഷണം പാകം ചെയ്യുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു


കുമ്പള: ഭക്ഷണം പാകം ചെയ്യുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു. പേരാല്‍ കാമന വയലിലെ ഉമേശ്-ലീല ദമ്പതികളുടെ മകള്‍ ഊര്‍മ്മിള(20)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീടിന് പുറത്തുള്ള ഷെഡ്ഡില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് വലതു കാലിലെ വിരലില്‍ പാമ്പ് കടിച്ചത്. ഊര്‍മ്മിളയെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മലപ്പുറത്തെ വസ്ത്രക്കടയില്‍ ജീവനക്കാരിയായിരുന്നു ഊര്‍മ്മിള. സഹോദരങ്ങള്‍: ഉത്തേജ്കുമാര്‍, ഊര്‍വശി, ഉജിത്.
أحدث أقدم
Kasaragod Today
Kasaragod Today