മുൻ കാമുകൻ വിവാഹം മുടക്കുന്നതായി പരാതി ബദിയടുക്ക പോലീസ് കേസെടുത്തു


ബദിയടുക്ക: പ്രണയ ബന്ധത്തില്‍ നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയുടെ വിവാഹം നവമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി മുടക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ബദിയടുക്ക മൗവ്വാറിലെ റിയാസിനെതിരെയാണ് കേസ്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് റിയാസിനെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടിയും റിയാസും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും വാട്‌സ് ആപ്പിലൂടെ സന്ദേശങ്ങളും കൈമാറി. അതിനിടെ റിയാസിന് ക്രിമിനല്‍ സ്വഭാവമുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടി പ്രണയത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വിവാഹാലോചനകള്‍ വന്നു തുടങ്ങി. ഇതോടെ പ്രകോപിതനായ റിയാസ് നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തി വിവാഹം മുടക്കിയെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അതേ സമയം റിയാസ് നാട്ടിലില്ലെന്നും ഗള്‍ഫിലുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Previous Post Next Post
Kasaragod Today
Kasaragod Today