പിഞ്ചുമകനുമൊത്ത് കഴിഞ്ഞ യുവതി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ


നെടുമങ്ങാട്∙ ഏഴുവയസ്സുകാരൻ മകനുമൊത്ത് താമസിക്കുന്ന  പൂവത്തൂർ ചെല്ലാംകോട് പറമ്പുവാരം താരാ വിലാസത്തിൽ രഞ്ജിതയെ (25) വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രഞ്ജിതയുമായി പിണക്കത്തിലായിരുന്ന ഭർത്താവ് അജിക്കുട്ടനെ (27)  പൊലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ  അമ്മയെ കാണാനില്ലെന്ന് പറഞ്ഞ്  മകൻ ആദിത്യൻ (അഭി) അയൽവക്കത്തെ രഞ്ജിതയുടെ കൂട്ടുകാരി വിജിതയുടെ വീട്ടിലെത്തി.ഇതേത്തുടർന്ന് നടത്തിയ.

അന്വേഷണത്തിലാണ് വീട്ടിൽ മറ്റൊരു മുറിക്കുള്ളിൽ രഞ്ജിത മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. കഴുത്തിൽ  മുറിപ്പാട് ഉണ്ടായിരുന്നു. പോസ്റ്റ് മോർട്ടത്തിലാണ്  കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.. മൃതദേഹം 4.30 ന്്‌ വട്ടപ്പാറ താമസിക്കുന്ന പിതാവ് രാജന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ആദിത്യൻ രാമപൂരം ഗവ.യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. വട്ടപ്പാറ സ്വദേശികളായ രാജൻ– താര ദമ്പതികളുടെ മകളാണ് രഞ്ജിത
أحدث أقدم
Kasaragod Today
Kasaragod Today