വർണ്ണ വിസ്മയംകൊണ്ട് തീർത്ത വേദിയിൽ കുരുന്നുകളുടെ കലാ വിസ്മയം; സിനിമാ സീരിയൽ താരം ഉണ്ണിരാജയും നടിയും ഡാൻസറുമായ ആതിര ലക്ഷ്മണനും മുഖ്യാതിഥികൾ




മാന്യ/ കാസർകോട്: 13 ആം വാർഷികാഘോഷ ഭാഗമായി വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂളിൻ്റെ 2020 (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) ആനുവൽ ഡേ പരിപാടി ജനപങ്കാളിത്ത്വം കൊണ്ട് ശ്രദ്ധേയമായി. കെ.ജി മുതൽ പത്താംതരം വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ കാണുന്നതിനും ആസ്വദിക്കുന്നതിനുമായി മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ ജനപങ്കാളിത്തമായിരുന്നു ഈ വർഷം ഉണ്ടായിരുന്നത്. കുട്ടികളുടെ മാതാപിതാക്കൾക്കൊപ്പം കുടുംബാഅംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. പരിപാടിയിൽ സിനിമാ സീരിയൽ താരം ഉണ്ണിരാജയും നടിയും ഡാൻസറുമായ ആതിര ലക്ഷ്മണനും മുഖ്യാതിഥികളായിരുന്നു.

മാന്യയിലുള്ള വിന്‍ടെച്ച് ടൗൺഷിപ്പിൽ വർണ്ണ വിസ്മയംകൊണ്ട് തീർത്ത വേദിയിലായിരുന്നു കുരുന്നുകളുടെ കലാ വിസ്മയം അരങ്ങേറിയത്. ഈ അദ്ധ്യയന വർഷത്തിലെ കുട്ടികൾക്കും അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കുമുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. മുഖ്യാതിഥികളായിയെത്തിയ ഉണ്ണിരാജയും ആതിര ലക്ഷ്മണനും ചേർന്നാണ് അവാർഡുകൾ വിതരണം ചെയ്തത്. സ്കൂൾ വൈസ് ചെയർമാൻ അബ്ദുൽ കരീം സിറ്റി ഗോൾഡ്, സ്കൂൾ എം.ഡി ഹനീഫ് അരമന, സ്കൂൾ സി.ഇ.ഒ നിസാർ സൈനുദ്ധീൻ. പ്രൻസിപ്പൽ സ്മിത ഇ, പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് ഷാഫി, തുടങ്ങി മറ്റു പി.ടി.എ അംഗങ്ങളും അധ്യപകരും സ്കൂൾ ജീവനക്കാരും സംബന്ധിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today