കൊറോണ, കോട്ടയത്ത് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു. മരണ കാരണം കൊറോണ വൈറസ് അല്ലെന്ന് ആരോഗ്യ വകുപ്പ്

കോട്ടയം: കോട്ടയത്ത് കൊറോണ വൈറസ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു. രണ്ടാം ഘട്ടത്തില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്.

എന്നാല്‍ കൊറോണയല്ല, പക്ഷാഘാതമാണ് മരണ കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇയാളുടെ സാമ്ബിള്‍ കൊറോണ പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.

കൊറോണയെ തുടര്‍ന്ന് ചെങ്ങളം സ്വദേശികളായ രണ്ട് പേര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിലവില്‍ ചികിത്സയിലാണ്.
Previous Post Next Post
Kasaragod Today
Kasaragod Today