കാസര്‍കോട്: കാസര്‍കോട് ചികിത്സ കിട്ടാതെ ഒരു മരണം കൂടി സംഭവിച്ചു. തുമിനാട് സ്വദേശി മാധവ(49) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് മംഗളൂരുവില്‍ ചികിത്സക്കായി പോകുന്നതിനിടെ അതിര്‍ത്തിയില്‍ ഇയാളെ തിരിച്ചയച്ചിരുന്നു. ഇതോടെ ചികിത്സ കിട്ടാതെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.