5.23 ലക്ഷം രൂപ വില വരുന്ന ബ്രസീലിയൻ കറൻസിയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: 5.23 ലക്ഷം രൂപ മൂല്യം വരുന്ന ബ്രസീലിയൻ കറൻസിയുമായി യുവാവ് അറസ്റ്റിൽ. കണ്ണൂർ, കൂട്ടുപ്പുഴ, തൊട്ടിൽപാലത്തെ കെ.ടി.സയ്യിദി(31)നെയാണ് ഇൻസ്പെക്ടർ സി.എ.അബ്ദുൽ റഹീം, എസ്.ഐ ഷേഖ് അബ്ദുൽ റസാഖ് എന്നിവർ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി ഏഴുമണിയോടെ പ്രസ് ക്ലബ്ബ് ജംഗ് ഷ നിലാണ് അറസ്റ്റ്.

കാസർകോട്ടേക്ക് വിദേശ കറൻസിയുമായി ഒരാൾ എത്തിയിട്ടു ണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാ ണ് പൊലീസ് എത്തി സയ്യിദിനെ അറസ്റ്റു ചെയ്തത്. കാസർകോട്ടെ ഒരാൾക്കു കൈമാറാനാണ് കറൻസി കൊണ്ടുവന്നതെന്നു ഇയാൾ പൊലീസിനു മൊഴി നൽകി. 267 നോട്ടുകളാണ് പിടികൂടിയത്.
أحدث أقدم
Kasaragod Today
Kasaragod Today