കാസർകോട് വീണ്ടും 6പേർക്ക് കൊറോണ സ്ഥിരീകരിച്ചു,ഇതോടെ ജില്ലയിൽ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി

കാസർകോട്  വീണ്ടും 6പേർക്ക് കൊറോണ സ്ഥിരീകരിച്ചു,ഇതോടെ ജില്ലയിൽ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി


ഇത് എല്ലാം ഗൾഫിൽ നിന്നും വന്നവരാണ്
ഇതോടെ ജില്ലയിൽ കോവിഡ്‌-19 ബാധിച്ചവരുടെ എണ്ണം 14 ആയി
ജില്ലയിൽ പുതിയതായി സ്ഥിരീകരിച്ച ആറ് പോസിറ്റീവ് കേസുകളിൽ ആറുപേർ പുരുഷന്മാരാണ്. ഇവരെല്ലാവരും ദുബായിൽനിന്ന് വന്നവരും കാസർകോട് സ്വദേശികളും ആണ്. ഉപ്പള, കുഡ്‌ലു,  പൂച്ചക്കാട്,  മൊഗ്രാൽ,  കളനാട്,   തളങ്കര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കോ വിഡ് സ്ഥിരീകരിച്ചവർ കൊറോണ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച 6 പേരിൽ രണ്ടു പേർ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ആണ്. മറ്റ് നാലുപേരെ ജില്ലാശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കും  മാറ്റി.

വൈറസ്‌ വ്യാപനം തുടരുന്നതിനിടെ ജില്ലയിലെ പ്രധാന നഗരങ്ങളെല്ലാം നിശ്ചലമായിരിക്കയാണ്. കാസർഗോഡ്‌, കാഞ്ഞങ്ങാട്‌, നീലേശ്വരം എന്നീ നഗരങ്ങളിൽ കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്.
أحدث أقدم
Kasaragod Today
Kasaragod Today