കൊറോണ ; കാഞ്ഞങ്ങാട്ട് ഐസൊലേഷൻ വാർഡിലുള്ളത് 10 പേർ

കാഞ്ഞങ്ങാട്: കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് പത്തുപേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍. ഇവരില്‍ ആറുപേരുടെയും ഫലം നെഗറ്റീവാണ്. നാലുപേരുടെ സ്രവ പരിശോധനാ റിപ്പോര്‍ട്ട് വന്നിട്ടില്ല. നേരത്തെ ആലപ്പുഴ വൈറോളജി ലാബിലായിരുന്നു പരിശോധനയെങ്കില്‍ കൂടുതല്‍ സൗകര്യാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകം സജ്ജീകരിച്ച ലാബിലാണ് മലബാറിലുള്ള രോഗികളുടെ ശ്രവ പരിശോധന നടക്കുന്നത്. രണ്ടു ദിവസത്തിനകം അവശേഷിക്കുന്നവരുടെ റിപ്പോര്‍ട്ടുകള്‍ കൂടി എത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് ജില്ലാ ആശുപ്രതി അധികൃതര്‍ പറയുന്നത്.

യൂറോപ്പ് കടന്ന് കൊറോണ ഗള്‍ഫ് രാജ്യങ്ങളില്‍ പിടിമുറുക്കിയതോടെയാണ് കാസര്‍കോട് ജില്ലയും ആശങ്കയുടെ മുള്‍മുനയിലായത്. ഇപ്പോള്‍ ജില്ലാ ആശുപ്രതി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന പത്തുപേരും ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയവരാണ്. ജില്ലയില്‍ ആകെ 249 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ പത്ത് പേര്‍ ആശുപ്രതികളിലും 239 പേര്‍ വീടുകളിലുമായാണ് ഉള്ളത്. നിലവില്‍ പോസിറ്റീവ് കേസുകളില്ല. യുഎഇയില്‍ നിന്നെത്തിയ 78 പേരും ദക്ഷിണ കൊറിയയില്‍ നിന്നെത്തിയ 58 പേരും ഇറ്റലിയില്‍ നിന്നെത്തിയ 21 പേരും മലേഷ്യ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നെത്തിയ 13 പേര്‍ വീതവും സൗദി അറേബ്യയില്‍ നിന്നെത്തിയ 12 പേരും ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എ ട്ടുപേര്‍ വീതവും ജപ്പാനില്‍ നിന്നെത്തിയ ആറുപേരും ബഹ്റിന്‍, ഇംഗ്ലണ്ട്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ വീതവും സിംഗപ്പൂര്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ വീതവും ഓസ്േ്രടലിയയില്‍ നിന്നെത്തിയ രണ്ട് പേരും നിരീക്ഷണത്തിലുണ്ട്.
Previous Post Next Post
Kasaragod Today
Kasaragod Today